10 റെയില്‍വേ സ്റ്റേഷനുകള്‍ക്കു കൂടി ഐഎസ്ഒ

 കണ്ണൂര്‍: പരിസ്ഥിതി സൗഹൃദ നടപടികള്‍ ഫലവത്തായി നടപ്പാക്കിയതിന് കണ്ണൂര്‍ ഉള്‍പ്പെടെ പാലക്കാട് ഡിവിഷനുകീഴിലെ പത്തു റെയില്‍വേ സ്റ്റേഷനുകള്‍ക്കുകൂടി ഐഎസ്ഒ 14001: 2015 പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മെക്കാനിക്കല്‍ ക്ലീനിംഗ് എന്നിവയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍. പയ്യന്നൂര്‍, തലശേരി, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, വടകര, കൊയിലാണ്ടി, തിരൂര്‍, മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളാണ് മറ്റുള്ളവ. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ 2019 സെപ്റ്റംബറില്‍തന്നെ ഈ നേട്ടം കൈവരിച്ചിരുന്നു. പാലക്കാട് ഡിവിഷനില്‍ ഐഎസ്ഒ പുരസ്‌കാരം നേടുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു കോഴിക്കോട്. പാലക്കാട് ഡിവിഷനുകീഴിലെ പാലക്കാട് ജംഗ്ഷന്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികള്‍ പരിഗണനയിലുണ്ട്.ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകള്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രതാപ് സിംഗ് ഷാമി വിതരണംചെയ്തു. അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡി. സായിബാബ, ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി.കെ. കലാറാണി, എന്‍വയണ്‍മെന്റ് ആന്‍ഡ് ഹൗസ് കീപ്പിംഗ് മാനേജര്‍ എ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍