ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി.
ആസാദിനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് തിഹാര്‍ ജയിലിനു മുന്നിലെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാ മസ്ജിദില്‍ ധര്‍ണ നടത്തിയ ആസാദ്, കഴിഞ്ഞ 26 ദിവസമായി ജയിലിലായിരുന്നു. അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന് ഇന്നലെയാണ് ഡല്‍ഹി തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു മാസം ഡല്‍ഹിയില്‍ തങ്ങരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ ഡല്‍ഹി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കാമിനി ലാവു നടത്തിയത്. ആസാദ് ജോര്‍ബാഗിലുള്ള കര്‍ബല മസ്ജിദില്‍ അല്‍പ്പസമയത്തിനകം എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍