അനുരാഗ് താക്കൂറിന്റെ പ്രസംഗത്തില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കൂ എന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് നടപടി.നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ റിതാല മണ്ഡലത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ ആംആദ്മി പാര്‍ട്ടി പരാതി നല്‍കുകയായിരുന്നു. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന മുദ്രാവാക്യമാണ് പരിപാടിക്കിടെ മുഴക്കിയത്. 'ദേശ് കി ഗദ്ദാറോം കോ' എന്ന് തുടര്‍ച്ചയായി വിളിച്ചു കൊടുത്ത താക്കൂറിന്റെ മുദ്രാവാക്യത്തിന്, 'ഗോലി മാറോ സാലോ കോ' എന്നു കൂടിനിന്നവര്‍ ഏറ്റുവിളിക്കുകയും, അതിന് മന്ത്രി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു.കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാവകും അനുരാഗ് ടാക്കൂര്‍. ഇന്ത്യാ പാകിസ്താന്‍ പോരാട്ടത്തോട് തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്തുള്ള ട്വീറ്റിനെ തുടര്‍ന്ന് മോഡേണ്‍ ടൌണ്‍ സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയെ കമ്മീഷന്‍ രണ്ട് ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നും വിലക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍