രാജ്യത്തെ വിനോദ സഞ്ചാരികള്‍ക്കായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ 15 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരു വര്‍ഷത്തിനകം സന്ദര്‍ശിക്കുന്നവര്‍ക്ക് യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ്‌സിംഗ് പട്ടേല്‍ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഒഡീഷയില്‍ നടന്ന ദേശീയ ടൂറിസം സെമിനാറിലാണ് മന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് സംസാരിച്ചത്. 15 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരു വര്‍ഷത്തിനകം സന്ദര്‍ശിക്കുന്നവര്‍ക്ക് യാത്രാചെലവ് നല്‍കുകയും അവരുടെ ഫോട്ടോകള്‍ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തങ്ങളുടെ സംസ്ഥാനത്തിനു പുറത്തുളള 15 സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം എന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍