ദിലീപിന്റെ വിചാരണ: സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തളളി. എന്നാല്‍ ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതു വരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.നടിയെ ആക്രമിച്ച ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്തു ചേര്‍ത്തിട്ടുണ്ടെന്നുമാണ് ദിലീപ് ആരോപിക്കുന്നത്. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധന നടക്കുന്നത് ചണ്ഡീഗഡിലെ ലാബിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍