പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പ്രതികള്‍ അമ്മയെ വീട്ടില്‍ കയറി കൊലപ്പെടുത്തി

കാണ്‍പൂര്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. നഗരത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ പീഡനക്കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടിയെയും അമ്മയെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അബിദ്, മിന്റു, മഹാബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
2018ലാണ് 13 വയസുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രാദേശിക കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതികള്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി തങ്ങള്‍ക്കെതിരെയുള്ള പീഡനക്കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടങ്കിലും അമ്മയും പെണ്‍കുട്ടിയും കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നെന്ന് കാണ്‍പൂര്‍ പൊലീസ് പറയുന്നു. വീടിന്റെ ടെറസില്‍ വച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യവും പുറത്തായിട്ടുണ്ട്. ചുവന്ന കുര്‍ത്ത ധരിച്ച് നിലത്ത് കിടക്കുന്ന സ്ത്രീയെ വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍ ചവിട്ടുന്നതാണ് ദൃശ്യത്തില്‍.
ആക്രമണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് പേരെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികള്‍ക്ക്കൂടി വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്നും, പരാതിയില്‍ അന്വഷണം നടത്തുകയാണെന്ന് കാണ്‍പൂര്‍ പൊലീസ് മേധാവി അനന്ത് ദിയോ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍