ഹര്‍ജി വൈകുന്നതിന്റെ പേരില്‍ മല്യയ്ക്ക് രക്ഷപ്പെടാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി കെട്ടിക്കിടക്കുന്നുവെന്നതിന്റെ പേരില്‍ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി. ുപ്രീംകോടതിയിലെ തന്റെ ഹര്‍ജി വൈകുന്നത് ചൂണ്ടിക്കാട്ടി യു.കെയിലെ കോടതി വിധി പുറപ്പെടുവിക്കുന്നത് തടയാന്‍ മല്യ ശ്രമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി മല്യയുടെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 27നാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്. 9000 കോടി രൂപയുടെ കടത്തെത്തുടര്‍ന്നു രാജ്യം വിട്ട മല്യയെ തിരിച്ചെത്തിക്കാനുള്ള വിചാരണ യു.കെയില്‍ നടക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍