ബിസിസിഐ വാര്‍ഷിക കരാറില്‍നിന്ന് ധോണി പുറത്ത്

മുംബൈ: മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ ബിസിസിഐ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കി. ബിസിസിഐയുടെ നാല് പട്ടികകളിലും ധോണി ഇക്കുറി ഇടംപിടിച്ചില്ല. കഴിഞ്ഞ വര്‍ഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലായിരുന്നു മുന്‍ ക്യാപ്റ്റന്‍. ഇതോടെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറി. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. 2019ല ഒക്ടോബര്‍ മുതല്‍ 2020 സെപ്റ്റംബര്‍ വരെ ഒരു വര്‍ഷ കാലയളവിലെ കരാറാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളാണ് ഉള്ളത്. നാല് വിഭാഗങ്ങളില്‍ 27 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഒരു വര്‍ഷം ഏഴ് കോടി രൂപ ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍