വാഹന വില്പന വീണ്ടും താണു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനവില്പന ഡിസംബറിലും താഴോട്ടു പോയെന്നു കണക്കുകള്‍. വാഹന രജിസ്‌ട്രേഷന്റെ കണക്കുകള്‍ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടില്‍ മൊത്ത വാഹന വില്പന 15 ശതമാനം കുറഞ്ഞെന്നു കാണുന്നു. 2018 ഡിസംബറിലെ 18,80,995 ന്റെ സ്ഥാനത്ത് 2019 ഡിസംബറില്‍ 16,06,002 മാത്രം. യാത്രാ വാഹന വില്പന 2,36,586 ല്‍ നിന്ന് ഒമ്പതുശതമാനം കുറഞ്ഞ് 2,15,716 ആയി. ടൂവീലര്‍ വില്പന 16 ശതമാനം താണ് 12,64,169 ആയി. വാണിജ്യ വാഹനങ്ങളുടെ വില്പന 21 ശതമാനം ഇടിഞ്ഞ് 67,793 ല്‍ ഒതുങ്ങി. മുച്ചക്ര വാഹനവില്പന ഒരു ശതമാനം വര്‍ധിച്ച് 58,324 ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍