സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സെല്‍ഫിയെടുക്കാന്‍ റെയില്‍വെ പാലത്തില്‍ കയറിയ യുവതി ട്രെയിന്‍ തട്ടിമരിച്ചു. ജാല്‍പായിഗുരി ജില്ലയിലെ ഊദ്‌ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൈനാഗുരിയില്‍നിന്ന് വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘത്തിലെ പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഗിസ് നദിക്കുകുറുകെയുള്ള റെയില്‍വെ പാലത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ സിലിഗുരിയില്‍നിന്നുള്ള പാസഞ്ചര്‍ ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ തട്ടിയ പെണ്‍കുട്ടികളിലൊരാള്‍ നദിയിലേക്കു വീണു. തല്‍ക്ഷണം മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ട്രെയിന്‍ വരുന്നതുകണ്ട് നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍