മൂകാംബികാ ക്ഷേത്രത്തില്‍ പിറന്നാള്‍ ആഘോഷിച്ച് ഗാനഗന്ധര്‍വന്‍

 കോട്ടയം: ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് എണ്‍പതിന്റെ നിറവില്‍. സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വന്റെ പിറന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ് ആരാധകര്‍. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദേഹം തന്റെ ജന്മദിനം കൊണ്ടാടുന്നത്. അമ്പതുവര്‍ഷത്തിലധികം നീണ്ട ചലച്ചിത്രസംഗീത യാത്രയ്ക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരുഗാനമെങ്കിലും കേള്‍ക്കാതെ മലയാളികള്‍ ഉറങ്ങാറില്ല. ഇനിയും എത്രയോ ഗാനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കാനുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍