ഇന്‍ഫോസിസ് കണക്ക് : ക്രമക്കേടില്ലെന്ന് ഓഡിറ്റ് കമ്മിറ്റി

ബംഗളൂരു: ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) സലില്‍ പരേഖിനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) നീലഞ്ജന്‍ റോയിക്കുമെതിരായ ആരോപണങ്ങള്‍ കഴമ്പില്ലാത്തവയെന്ന് ഓഡിറ്റ് കമ്മിറ്റി. കമ്പനിയുടെ കണക്കുകളില്‍ ഒരു തിരിമറിയും നടന്നിട്ടില്ലെന്ന് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതായി ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. 2018 ജനുവരി മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ കാര്യങ്ങളാണ് കമ്മിറ്റി പരിശോധിച്ചത്. കമ്പനിയിലെ തന്നെ ജീവനക്കാരില്‍ നിന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് ഓഡിറ്റ് കമ്മിറ്റി അന്വേഷിച്ചത്. കമ്പനിയുടെ നിക്ഷേപ നയം സംബന്ധിച്ച ആരോപണങ്ങള്‍ തെളിവില്ലാത്തവയാണ്. വീസ ചെലവ് സംബന്ധിച്ച കണക്കില്‍ കൃത്രിമമുണ്ടെന്ന ആക്ഷേപത്തിനും തെളിവില്ല. കമ്പനിയുടെ ബിസിനസ് കരാറുകളില്‍ ആരോപിക്കപ്പെട്ട തരം പ്രശ്‌നങ്ങളൊന്നും ഇല്ല. വിശാല്‍ സിക്കയ്ക്കുശേഷം സിഇഒ ആയ പരേഖിന് ഓഡിറ്റ് കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ഇമേജ് വര്‍ധിപ്പിക്കുന്നതായി. ഡിസംബറിലവസാനിച്ച ത്രൈമാസത്തില്‍ ഇന്‍ഫോസിസ് മികച്ച നേട്ടം കൈവരിച്ചു. ലാഭം 23.5 ശതമാനം വര്‍ധിച്ച് 4457 കോടി രൂപയായി. ത്രൈമാസ വരുമാനം 79 ശതമാനം വര്‍ധിച്ച് 23.092 കോടിയിലെത്തി. മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തെ വരുമാനം നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വളരുമെന്ന് കന്പനി പ്രത്യാശ പ്രകടിപ്പിച്ചു. ഡോളറില്‍ 910 ശതമാനത്തിനു പകരം 1010.5 ശതമാനം വളര്‍ച്ചയാണു പുതിയ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍