അബുദാബിയില്‍ റോഡ് ചുങ്കം ഈടാക്കുന്നു

അബുദാബി:അബൂദബിയില്‍ റോഡ് ചുങ്കം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വീണ്ടും സജീവമായി. ജനുവരി രണ്ടുമുതല്‍ ടോള്‍ ഗേറ്റ് കടന്നുകൊണ്ടിരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളുടെയും അക്കൗണ്ടില്‍നിന്ന് ഏപ്രില്‍ രണ്ടിനുശേഷം നിരക്ക് ഈടാക്കും.ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയും ടോള്‍ ഗേറ്റിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളാണ് തുക നല്‍കേണ്ടത്. എന്നാല്‍, മൂന്നു മാസത്തെ ഗ്രേസ് പീരിയഡിനെ തുടര്‍ന്നാകും ടോള്‍ നിരക്ക് ശേഖരിക്കുക. സമഗ്ര ഗതാഗത കേന്ദ്രം, നഗരസഭഗതാഗത വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റില്‍ വാഹന ഉടമകള്‍ക്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള ഗ്രേസ് പരിധിയാണ് മൂന്നു മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഈ കാലാവധി കഴിയുന്ന മുറക്ക് ടോള്‍ ഗേറ്റ് കടക്കുന്നവരില്‍ നിന്നുള്ള നിരക്ക് ഒരുമിച്ച് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്നു മാസത്തിനകം രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടിവരും.ഓണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അക്കൗണ്ട് ടോപ്അപ് ചെയ്യാനാവും. മൂന്നുമാസം വരെ അക്കൗണ്ടില്‍നിന്ന് പണം ഈടാക്കില്ലെങ്കിലും ടോള്‍ കടക്കുമ്പോള്‍ നാലു ദിര്‍ഹം വീതം രേഖപ്പെടുത്തും.രജിസ്‌ട്രേഷന്‍ എത്രയും വേഗം വാഹന ഉടമകള്‍ പൂര്‍ത്തീകരിക്കണമെന്ന് എല്ലാ ഉപയോക്താക്കളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു. സമയപരിധി അവസാനിച്ച ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാതിരുന്നാല്‍ നിയമലംഘനമായി കണക്കാക്കും. ഗ്രേസ് പീരിയഡില്‍ ടോള്‍ ഗേറ്റ് കടന്നതിെന്റ നിരക്ക് എല്ലാ വാഹന ഉടമകളില്‍നിന്നും ഈടാക്കും. അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്, അല്‍മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ് എന്നിവയിലാണ് ടോള്‍ ഗേറ്റുകള്‍ ജനുവരി രണ്ടുമുതല്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍