മനുഷ്യ മഹാ ശൃംഖല: കോഴിക്കോട് ആറു ലക്ഷത്തോളം പേര്‍ അണിനിരക്കും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ കോഴിക്കോട് ജില്ലയില്‍ ആറ് ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹാ ശൃംഖലയില്‍ മത ജാതികക്ഷി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കും. വൈകിട്ട് 3.30 മണിക്ക് മുമ്പ് തന്നെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് ശൃംഖലയില്‍ പങ്കെടുക്കുന്നവര്‍ അണിചേരണം. കൃത്യം നാല് മണിക്കാണ് ശൃംഖല തീര്‍ക്കുക .നാലുമണിക്ക് മനുഷ്യ ശൃംഖലയില്‍ ഭരണഘടനയുടെ ആമുഖം വായിക്കും തുടര്‍ന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുക്കും,അതിനുശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതുയോഗവും നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍