കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

 വടകര: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ കണ്ണൂക്കരയിലായിരുന്നു അപകടം. മംഗലാപുരത്തുനിന്ന് തൃശൂരിലേക്കു പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍