മസില്‍മാനായി കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍

പങ്കുവച്ചിരിക്കുന്ന ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. വടം വലിക്കുന്നതിന്റെയും മസില്‍ പെരുപ്പിച്ച് നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റിന് പ്രതികരണമറിയിച്ച് സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ഈ പ്രകടനം. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍