സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സുരക്ഷാ സേന രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം പാണ്ടിക്കാട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 കമാന്‍ഡോകള്‍ കൂടി ഇതോടെ തണ്ടര്‍ ബോള്‍ട്ട് സേനയുടെ ഭാഗമായി.സംസ്ഥാനത്തികനത്തും പുറത്തും 18 മാസത്തെ വിവിധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഏഴാം തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘം പുറത്തിറങ്ങിയത്. പാണ്ടിക്കാട് ക്യാംപില്‍ ആറ് പ്ലാറ്റിയൂണുകളിലായി 150 സേനാംഗങ്ങകളുടെ സല്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു.കൗണ്ടര്‍ ടെററിസം ആന്റ് ഇന്‍സര്‍ജന്‍സി സ്‌കൂളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സേനാംഗങ്ങളുടെ പരേഡിന് ശേഷം നടത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ സായുധാഭ്യാസം ഏറെ ശ്രദ്ധേയമായി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പൊതു ജനങ്ങള്‍ തുടങ്ങി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍