കോഹ് ലി നയിക്കുന്ന ടീമിന് ഏത് ഐസിസി കപ്പും നേടാനാകും: ലാറ

 ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എല്ലാ ഐസിസി കപ്പുകളും നേടാനാകുമെന്ന് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ പേരിലുള്ള ടെസ്റ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറായ 400 റണ്‍സിന്റെ റിക്കാര്‍ഡ് കോഹ് ലി, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് മറിക്കടക്കാനാകുമെന്നു കരുതുന്നതായി ലാറ പറഞ്ഞു. ക്രിക്കറ്റില്‍ ഇപ്പോഴും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡാണ് ലാറ 2004ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റണ്‍സ്. 2013ല്‍ എം.എസ്. ധോണിയുടെ കീഴില്‍ നേടിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി നാലാനായി സ്റ്റീവ് സ്മിത്ത് ഇറങ്ങുന്നതുകൊണ്ട് എന്റെ റിക്കാര്‍ഡ് മറികടക്കാനുള്ള സാധ്യത കുറവാണ്. അദ്ദേഹം കളിക്കാരനാണ്. എന്നാല്‍ ആധിപത്യം പുലര്‍ത്തുന്നില്ല ലാറ പറഞ്ഞു. വാര്‍ണറെ പോലെയും കോഹ് ലിയെപ്പോലെയുമുള്ളവര്‍ തുടക്കത്തിലേ എത്തും അവര്‍ പെട്ടെന്ന് ആധിപത്യവും നേടും. രോഹിത് ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് ലാറ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍