ഗവര്‍ണര്‍ അഭിപ്രായം പറയേണ്ടത് സ്പീക്കറോട് : ശ്രീരാമകൃഷ്ണന്‍

നെയ്യാറ്റിന്‍കര: ഗവര്‍ണറുടെ പല പ്രതികരണങ്ങളും ഭരണഘടനയുടെ അടിസ്ഥാന തത്വംപോലും മനസിലാക്കാതെ ബോധമില്ലാത്ത രീതിയിലാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നെയ്യാറ്റിന്‍കരയില്‍ മുന്‍ സ്പീക്കര്‍ സുന്ദരന്‍ നാടാരുടെ 13-ാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റൂള്‍സ് ഒഫ് പ്രൊസിഡ്വറിനെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പറയുമ്പോള്‍ അടിസ്ഥാന ചട്ടങ്ങളില്‍ നിന്നുപോലും വ്യതിചലിച്ചാണ് ഗവര്‍ണര്‍ പ്രതികരിക്കുന്നത്. ഭരണഘടനയിലെ 175-ാം അനുഛേദത്തില്‍ നിയമസഭയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായം അറിയിക്കാനുണ്ടെങ്കില്‍ അത് സ്പീക്കറെ അറിയിക്കുകയും, സ്പീക്കറിലൂടെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും വേണം. എന്നാല്‍ അതിന് വിരുദ്ധമായാണ് ഗവര്‍ണറുടെ നിലപാടുകളെന്നും സ്പീക്കര്‍ പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍. പ്രഭാകരന്‍തമ്പി അദ്ധ്യക്ഷനായിരുന്നു.കെ.ആന്‍സലന്‍ എം.എല്‍.എ, നഗരസഭാദ്ധ്യക്ഷ ഹീബ, കെ.കെ. ഷിബു, സി.പി.എം നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറി പി.കെ. രാജ്‌മോഹന്‍, എന്‍.ആര്‍.സി നായര്‍, ബി. ജയചന്ദ്രന്‍നായര്‍, എസ്. സുരേഷ്‌കുമാര്‍, ബിനു മരുതത്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍