പൗരത്വ സമരം: സംസ്ഥാന സര്‍ക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂര്‍

 ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികകാലം പിന്തുണക്കാനാവില്ലെന്ന് ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ പല കാര്യങ്ങളിലും ഒറ്റയ്ക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും തിരുവനന്തപുരം എംപി ഡല്‍ഹിയില്‍ പറഞ്ഞു. നിയമഭേദഗതിയിലെ കോടതി നടപടികളില്‍ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് അറിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍