ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ ട്രെയിലര്‍ പുറത്ത്

നിരൂപക ശ്രദ്ധ നേടിയ ലില്ലി എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 'സത്യം എപ്പോഴും വിചിത്രമായിരിക്കും' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയിയും തിരക്കഥ ഫ്രാന്‍സിസ് തോമസും നിര്‍വഹിക്കുന്നു. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാശങ്കറും സലില്‍വിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍