'ഞാനും പ്രൊഡ്യൂസറായി, ഈ സിനിമ നിങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിക്കും': ദുല്‍ഖര്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ പുതിയ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഈ സിനിമ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുമെന്നാണ് ദുല്‍ഖറിന്റെ ഉറപ്പ്.
അനൂപ് സത്യന്‍, സുരേഷ് ഗോപി സാര്‍, ശോഭന മാം, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പമുള്ള രസകരമായ യാത്ര. മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഈ സിനിമ നിങ്ങളില്‍ ഒരു പുഞ്ചിരിയുണ്ടാക്കുമെന്ന് കല്യാണിക്കൊപ്പമുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ എഫ്ബിയില്‍ കുറിച്ചു.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യവേഷങ്ങളിലെത്തുന്നത്. ദുല്‍ഖറിന്റെ വെഫെയര്‍ ഫിലിംസിന്റെ ആദ്യ സിനിമയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍