അല്‍മല്ലു തീയേറ്ററുകളിലേക്ക്

നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍മല്ലു ജനുവരി 10ന് തിയേറ്ററില്‍ എത്തുന്നു. പ്രേക്ഷകര്‍ എന്നും സ്വീകരിക്കുന്ന സിനിമകള്‍ സമ്മാനിക്കുന്ന ബോബന്‍ സാമുവലിന്റെ മറ്റൊരു തിയേറ്റര്‍ ഹിറ്റിനായി അല്‍മല്ലു ജനുവരി 10ന് കേരളത്തിലെ തിയേറ്ററില്‍ റിലീസിനു എത്തുന്നു. മലയാളികളുടെ ഇഷ്ട്ടനടിയായ നമിത പ്രമോദാണ് ചിത്രത്തില്‍ നായിക . മലയാള സിനിമയില്‍ പ്രവാസ ലോകത്തിന്റെ കഥ മുന്‍പും വന്നിട്ടുണ്ടെങ്കിലും, ഈ കാലഘട്ടത്തിന്റെ വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് അല്‍മല്ലു തിയേറ്ററിലെത്തുന്നത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്‌നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. പുതു വര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് മനസ്സില്‍ തൊടുന്ന ഒരു കുടുംബ ചിത്രത്തിനായി അല്‍മല്ലുവിനു ടിക്കറ്റ് എടുക്കാം. സിദ്ധിഖ്, ലാല്‍, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുന്‍ രമേശ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഷീലു ഏബ്രഹാം, രശ്മി ബോബന്‍, സിനില്‍ സൈനുദ്ദീന്‍, വരദ ജിഷിന്‍, ജെന്നിഫര്‍,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഛായാഗ്രഹണം വിവേക് മേനോന്‍.എഡിറ്റര്‍ ദീപു ജോസഫ്.മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍