വിഴിഞ്ഞം തുറമുഖം: കസ്റ്റംസ് സന്ദര്‍ശനം നടത്തി

വിഴിഞ്ഞം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ കസ്റ്റംസിലെ ഉന്നത തല സംഘം വിഴിഞ്ഞത്തെത്തി. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് തുറമുഖ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.റെയില്‍വേ വാഗണുകള്‍,ലോറികള്‍ എന്നിവയിലേക്കുള്ള കണ്ടെയിനറുകളുടെ വേഗത്തിലുള്ള ക്ലിയറന്‍സിനുളളആധുനിക സകാനര്‍ സംവിധാനം, ഭക്ഷ്യ വിഭവങ്ങളുടെസാമ്പിളുകള്‍ പരിശോധിക്കാനുള്ള ലാബുകള്‍എന്നിവ സജ്ജമാക്കുന്നതിന്റെ വിശദാംശങ്ങള്‍ പുലിമുട്ടിന്റെ പുരോഗതി എന്നിവയെല്ലാം ചര്‍ച്ച ചെയ്തു.കസ്റ്റംസ് അസി. കമ്മീഷണര്‍ ഫിലിപ്പ് സാമുവല്‍, സൂപ്രണ്ടുമാരായ ടി.ജയരാജ്, സഞ്ജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍