ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്ന് മരണം

കാസര്‍കോഡ് :ശബരിമല തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി അക്ഷയ് , അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി , ബെജ്ജ സ്വദേശി കിശന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദര്‍ശനം പൂര്‍തിയാക്കി കൊല്ലൂര്‍മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടെയാണ് അപകടം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍