പോലീസ് ഉദ്യോഗസ്ഥയായി മംമ്ത

ടൊവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക് എന്ന സിനിമയില്‍ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്.ആദ്യമായാണ് താരം സിനിമയില്‍ പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മംമ്ത അവതരിപ്പിക്കുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍