മറൈന്‍ ഡ്രൈവിലെ മാലിന്യം ദിനംപ്രതി നീക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: മറൈന്‍ ഡ്രൈവിനു സമീ പത്തെ റസിഡന്‍ഷല്‍ അപ്പാര്‍ ട്ട്‌മെ ന്റില്‍നിന്നുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ദിനംപ്രതി നീക്കം ചെ യ്യാ നുള്ള സംവിധാനം കൊച്ചി കോ ര്‍പറേഷന്‍ ഏര്‍പ്പെടുത്ത ണ മെ ന്നു ഹൈക്കോടതി. മറൈന്‍ ഡ്രൈവ് നവീകരണത്തിന് ഹൈക്കോ ടതി നിര്‍ദേശിച്ച നടപടികള്‍ നടപ്പാക്കിയി ല്ലെന്നാരോ പിച്ച് രഞ്ജിത്ത് ജി. തമ്പി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഉത്തരവ്. അപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നു കായലിലേക്ക് സ്വീവേജ് മാലിന്യം തള്ളാന്‍ സ്ഥാപിച്ച പൈപ്പുകള്‍ അടയ്ക്കുന്ന ജോലി മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നു കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. ഈ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ ജിസിഡിഎയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പൈപ്പ് ലൈനില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നുള്ള സ്വീവേജ് പൈപ്പുകള്‍ കണക്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാനും ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മറൈന്‍ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സ്വീവേജ് പ്ലാന്റുകളില്ലെന്ന വിശദീകരണം പരിഗണിച്ച ഹൈക്കോടതി എങ്ങനെയാണ് ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയതെന്നു കോര്‍പറേഷനോടു വാക്കാല്‍ ചോദിച്ചു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കിവിടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍