കലാലയങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി:കലാലയങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കരുതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശലയിലെ എ.ബി.വി.പി അക്രമത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്, ഇപ്പോഴും പറയുന്നു. ഇത്തരത്തില്‍ സംഭവിക്കുന്നത് കുട്ടികളുടെ വികാസത്തെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. സംഭവങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭരണഘടനാപരമായ പദവി വഹിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍