അയോഗ്യത: സ്പീക്കറുടെ അധികാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടത്. ഇതിനു പുറമേ, പൗരത്വ നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളിന്മേല്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ചത്തെ സമയവും കോടതി നല്‍കി. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
144 ഹര്‍ജികള്‍ക്കും മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്നും പൗരത്വ നിയമത്തിനെതിരെ സ്റ്റേ പാടില്ലെന്നും കേന്ദ്രം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ നല്‍കാനാകില്ലെന്ന് കോടതി ഉത്തരവില്‍ അറിയിച്ചത്.
ഹര്‍ജികളിന്മേല്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ക്കായി ഹാജരായ കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്റ്റേ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജ. എസ് എ ബോബ്‌ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. നിരവധി ആളുകളാണ് വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരിക്കുന്നത്.
പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിക്ക് മുമ്പില്‍ രാത്രിമുതല്‍ പ്രതിഷേധമുണ്ടായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.എ.എക്കെതിരായ ഹരജികള്‍ പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് നീക്കി. സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍