ചൈന-പാക്കിസ്ഥാന്‍ നാവികാഭ്യാസം; അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അറബിക്കടലില്‍ ചൈനപാക്കിസ്ഥാന്‍ നാവി കാഭ്യാസം നടക്കുന്നതിനിടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ അറബിക്കടലില്‍ വിന്യസിച്ച് ഇന്ത്യ. സൈനികസഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യ ത്തോടെ അറബിക്കടലിലിന്റെ വടക്കുഭാഗത്ത് സീ ഗാര്‍ഡിയ ന്‍സ് എന്ന പേരിലുള്ള ചൈനപാക്കിസ്ഥാന്‍ നാവികാഭ്യാസം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. 2013 നവംബറിലാണ് ഐഎന്‍എസ് വിക്രമാദിത്യ കമ്മീഷന്‍ ചെയ്തത്. ആഗോളതലത്തില്‍ത്തന്നെ ഏറ്റവും മികച്ച വിമാനവാഹിനികളിലൊന്നാണിത്. റഷ്യയിലാണു ഇതു നിര്‍മിച്ചത്. 22 ഡെക്കുള്ള ഐഎന്‍എസ് വിക്രാമാദിത്യക്ക് 30 വിമാനങ്ങള്‍ വഹിക്കാനാകും. മുംബൈ, കണ്ട്‌ല, ഓഖ, നവി മുംബൈ, മര്‍ഗോവ, മാംഗളൂര്‍, കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെല്ലാം അറബിക്കടലിലാണ്.പാക്കിസ്ഥാനിലെ ഗാദ്വര്‍ തുറമുഖം ചൈനയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍