പാര്‍ലമെന്റില്‍ ചര്‍ച്ചപോലുമില്ലാതെ ബില്ലുകള്‍ പാസാക്കുന്നു: രമ്യ ഹരിദാസ്

കൊല്ലാട്: കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ പോലും ഇല്ലാതെ രാജ്യത്തെ ജനങ്ങളുടെ അനുദിനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളിലുള്ള പല ബില്ലുകളും ബിജെപി പാസാക്കുകയാണെന്ന് രമ്യ ഹരിദാസ് എംപി. കോണ്‍ഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമ്യ ഹരിദാസ് എംപി. മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, വി.പി. സജീന്ദ്രന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ്, സിബി ചേനപ്പാടി, ജോര്‍ജുകുട്ടി, ഗിരിജാ തുളസീധരന്‍, തന്പാന്‍ കുര്യന്‍ വര്‍ഗീസ്, വൈശാഖ്, മാത്യു കിഴക്കേടം, തങ്കമ്മ മര്‍ക്കോസ്, ആനി മാമ്മന്‍, ടി.ടി. ബിജു, ഉദയകുമാര്‍, വത്സല അപ്പുക്കുട്ടന്‍, അജീസ് സ്‌കറിയ, തങ്കച്ചന്‍ ചെറിയമഠം എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍