പൗരത്വ നിയമ ഭേദഗതി എതിര്‍പ്പ് നയപ്രഖ്യാപനത്തില്‍ വായിച്ച് ഗവര്‍ണര്‍

 തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിമ ര്‍ശ നം നയപ്രഖ്യാപനത്തില്‍ വായി ക്കി ല്ലെന്ന നിലപാട് മാറ്റി ഗവര്‍ ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. നയപ്ര സംഗത്തിനിടെ വിവാദ ഭാഗങ്ങള്‍ വായിച്ച ആരിഫ് മുഹമ്മദ് ഖാന്‍ ഇതു സംബന്ധിച്ച ഇത് തന്റെ നയമല്ലെന്നും സര്‍ക്കാരിന്റെ നയ മല്ലെന്നും സഭയില്‍ പറയുകയായിരുന്നു.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമര്‍ശനം ഉള്‍പ്പെടു ത്തിയിട്ടു ള്ളത്. എതിര്‍പ്പുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ഇതനുസരിച്ച് ഈ ഭാഗം വായിക്കാതെ ഒഴിവാക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍ പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഈ ഭാഗം വായിക്കുകയിരുന്നു. ഇതു സംബന്ധിച്ച തന്റെനിലപാട് സഭയില്‍ പറയുമെന്ന് ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറയുകയും ചെയ്തു. മുഖ്യമന്ത്രി ആവശ്യപ്പെ ട്ടതനുസരിച്ചാണ് താന്‍ ഈ ഭാഗം വായിക്കുന്നതെന്നും ഗവര്‍ണര്‍ സഭയില്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നയമല്ലെന്നും ഇതു സര്‍ക്കാരിന്റെകാഴ്ചപ്പാടായ സാഹചര്യത്തിലാണു നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്താനാകില്ലെന്നു മുഖ്യമന്ത്രി നല്‍കിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ചു സര്‍ക്കാരിന്റെ നയമാണു ഗവര്‍ണര്‍ നിയമസഭയില്‍ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമായതിനാല്‍ ഗവര്‍ണര്‍ക്ക് ഒഴിവാക്കാമെന്നു ഭരണഘടനയിലും സുപ്രീംകോടതി ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍