കുതിരാനില്‍ ഒരു തുരങ്കം തുറന്നു; ഭാഗികമായി വാഹന ഗതാഗതം അനുവദിച്ചു

തൃശൂര്‍: തൃശൂര്‍പാലക്കാട് ദേശീയപാതയില്‍ കുതിരാനില്‍ താല്‍ക്കാലികമായി ഒരു തുരങ്കപാത തുറന്നു.
പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിന്റെ ഭാഗമായി തുരങ്കത്തിന്റെ ഒരു ഭാഗം ഭാഗികമായി തുറന്ന് വാഹനം അനുവദിച്ചു. കുതിരാനില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗതനിയന്ത്രണവുമുണ്ട്.
രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഈ ദിവസങ്ങളില്‍ ഗതാഗതനിയന്ത്രണം. എറണാകുളം തൃശൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്കാണ് ഗതാഗതനിയന്ത്രണം ബാധിക്കുക.
പാലക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങളാണ് ടണല്‍ വഴി കടത്തിവിട്ടുകൊണ്ടിരിക്കുന്നത്. തുരങ്കത്തിലെ വായുസംവിധാനവും വെളിച്ച സംവിധാനവും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഏതെങ്കിലും അടിയന്തിര നടപടി വേണ്ടി വന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കുതിരാന്‍ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഭാരവാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഇന്ധനടാങ്കറുകള്‍ പോലുള്ള അപകടസാധ്യതയുള്ള വലിയ വാഹനങ്ങള്‍ തുരങ്കം വഴി കടത്തിവിടുന്നില്ല.
തുരങ്കത്തിലെ മൂന്നുവരികളില്‍ ഒരു വരിയിലൂടെയാണ് ഇപ്പോള്‍ ആദ്യം ഗതാഗതം അനുവദിച്ചിരിക്കുന്നത്. മറ്റു രണ്ടു വരികള്‍ സുരക്ഷാപ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ളതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍