പൗരത്വ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിനു വിട്ടു

ന്യൂഡല്‍ഹി: ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നിയമസഭാ സ്പീക്കറുടെ ഏകപക്ഷീയമായ അധികാരം ഇല്ലാതാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പണത്തിനും അധികാരത്തിനുമായി കൂറുമാറുന്ന എം.എല്‍.എമാരുടെയും എം.പിമാരുടെയും വിധി തീരുമാനിക്കാന്‍ ഒരു സ്വതന്ത്ര ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.
മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ നല്‍കിയ ഹര്‍ജിയിലാണ് വിധി.
സ്പീക്കര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമാണ്. സഭയിലെ അംഗമാണ്. അതിനാല്‍ അയോഗ്യത സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കാന്‍ സഭയ്ക്ക് പുറത്തുള്ള സംവിധാനം വേണം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍