ഇറക്കുമതി ചെയ്യുന്ന ഉള്ളി കുറഞ്ഞ വിലയില്‍ കയറ്റി അയക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: ഉള്ളി വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ആദ്യം വിദേശത്തുനിന്നും ഒരു ടണ്‍ ഉള്ളിക്ക് 43,000 രൂപ നല്‍കി ഓര്‍ഡര്‍ ചെയ്തു. ഇപ്പോള്‍ അതേ ഉള്ളി ബംഗ്ലാദേശിന് 39,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നു. സാമ്പത്തിക മേഖല താഴോട്ട് പോകുന്നതിന്റെ കാരണം നിങ്ങള്‍ തീര്‍ച്ചയായും മനസിലാക്കണമെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
അതേസമയം, 18000 ടണ്‍ ഉള്ളി ലഭ്യമാക്കിയതായും ഒരു കിലോയ്ക്ക് 22 രൂപക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉള്ളി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ കരുതലും എടുക്കുന്നുണ്ട്. വില നിരീക്ഷിച്ചുവരികയാണ്. സമയം വരുമ്പോള്‍ നടപടിയെടുക്കുമെന്നും പസ്വാന്‍ വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍