എഎസ്‌ഐയുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ രക്ഷപ്പെട്ട വാഹനത്തെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് തീവ്രവാദബന്ധമുണ്ട്. തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കു നില്‍ക്കുകയായിരുന്നു വിന്‍സെന്റ്. ഇതിനിടെ റോഡിലൂടെ നടന്നുവന്ന സഘം വെടിയുതിര്‍ക്കുകയായിരുന്നു. നാലു തവണ വിന്‍സെന്റിനു വെടിയേറ്റു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. വിന്‍സെന്റിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍