സച്ചിനെ ഒഴിവാക്കി, ഉഷയെ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെയും ചെസ് വിസ്മയം വിശ്വനാഥന്‍ ആനന്ദിനെയും ഒഴിവാക്കി. കായിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2015ല്‍ രൂപീകരിച്ച സമിതിയാണ് ദേശീയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍.
സച്ചിനും ആനന്ദിനും പകരം ഹര്‍ഭജന്‍ സിംഗിനെയും കെ. ശ്രീകാന്തിനെയും ഉള്‍പ്പെടുത്തിയി. 27 അംഗ സമിതിയെ 18 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍പ്പെടും. മലയാളി ഒളിമ്പ്യന്‍ പി.ടി. ഉഷ, അമ്പെയ്ത്ത് താരം ലിംബാ റാം, അഞ്ജലി ഭാഗവത്, റെനഡി സിംഗ്, യോഗേശ്വര്‍ ദത്ത്, പാരാലിംന്പിക് താരം ദീപ മാലിക്ക് എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങള്‍. രാജ്യസഭാ അംഗമെന്ന നിലയിലാണ് സച്ചിനെ ആദ്യ സമിതിയില്‍ ഉള്‍പ്പെടുത്തിയി
രുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍