മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകുന്നു

മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാകുന്നു. എം. മുകുന്ദന്‍ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നായികനായകന്മാരായി എത്തുന്നത്. മുകുന്ദന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നതും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍