അതീവ സുരക്ഷയില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍; വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍

കൊല്‍ക്കത്ത: വഴിയില്‍ തയടയുമെന്ന ഭീഷണി നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്‍ക്കത്തയില്‍. പ്രധാനമന്ത്രിക്കെതിരേ വന്‍ പ്രതിഷേധത്തിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോള്‍ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്.പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണത്തിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത ഫോറം, പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകള്‍ എന്നിവരാണ് മോദിയെ തടയാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തുന്നത്. ശനിയും ഞായറും കോല്‍ക്കത്തിയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.കോല്‍ക്കത്തയിലെത്തുന്ന മോദിയെ ബഹിഷ്‌ക്കരിക്കമെന്ന് ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരണമാണ് നടക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ആസാം സന്ദര്‍ശനം അടുത്തിടെ പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍