കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: പ്രതി പിടിയില്‍

കോട്ടയം: കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തയാളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. ചേര്‍ത്തല സ്വദേശി ജോ ഫിലിപ്പിനെ(37)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം മൂലവട്ടം സ്വദേശിനി നല്കിയ പരാതിയിലാണ് അറസ്റ്റ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ലാബ് ടെക്‌നീഷ്യനായ യുവതിയ്ക്കു കുവൈറ്റിലെ വാരാ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി പണം വാങ്ങിയത്. ഇവരുടെ സുഹൃത്തുക്കള്‍ക്ക് കമ്പനി വഴി ജോലി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മൂലവട്ടം സ്വദേശിനിയും ഇവരെ ബന്ധപ്പെട്ടത്. എന്നാല്‍, പണം നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. തുടര്‍ന്നാണ് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിന് പരാതി നല്‍കിയത്. തുടര്‍ന്ന് വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്‌ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍നിന്നു പ്രതിയെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍