നിയമസഭാ പ്രമേയം ഭരണഘടനാ വിധേയം: സ്പീക്കര്‍

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനയ്ക്കു വിധേയമായാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായി നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം. നിയമസഭയ്ക്കു പ്രമേയം പാസാക്കാന്‍ അധികാരമില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നിയമപരമായ പരിരക്ഷ ഈ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്നത്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും 15ന്റെയും ലംഘനം ചൂണ്ടിക്കാട്ടാനും കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുമുള്ള ബാധ്യത സംസ്ഥാനത്തിനുണ്ട്. അതാണ് പ്രമേയത്തിലൂടെ സംസ്ഥാനം നിറവേറ്റിയത്. രാജ്യത്ത് പാസാക്കിയ ഒരു നിയമത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പോലും സംസ്ഥാനത്തിനു അധികാരമില്ലേ സംസ്ഥാന നിയമസഭയുടെ അധികാര പരിധിയില്‍നിന്നാണ് പ്രവര്‍ത്തിച്ചത്. കേന്ദ്രത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കുന്നത് ഇതാദ്യമായല്ല. 1971, 2006, 2019 വര്‍ഷങ്ങളില്‍ സംസ്ഥാനം പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍