കുചേലനായി ജയറാമിന്റെ രൂപമാറ്റം

 വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത ഭാഷയിലുള്ള നമോ എന്ന ചിത്രത്തിനുവേണ്ടിയുള്ള ജയറാമിന്റെ രൂപമാറ്റം ശ്രദ്ധേയമായിരിക്കുകയാണ്. കുചേലന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ചെയ്യുന്നതിനായി തല മൊട്ടയടിക്കുകയും ശരീരഭാരം 20 കിലോ കുറയ്ക്കുകയും ചെയ്തിരിക്കുകയാണ് ജയറാം. 101 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. പ്രശസ്ത സംഗീതകാരന്‍ അനുപ് ജലോട്ടയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് നമോയുടെ എഡിറ്റര്‍. മൈഥിലി ജാവേദ്കര്‍, രാജ്, മനയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇതിനു മുന്‍പ് രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയ്ക്കുവേണ്ടി ജയറാം തല മൊട്ടയടിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍