ആദിത്യ താക്കറെ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ശിവസേന നേതാവ് ആദിത്യ താക്കറെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. രണ്ടുദിവസം മുമ്പ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന നിര്‍ണായക പ്രതിപക്ഷയോഗത്തില്‍നിന്ന് ശിവസേന വിട്ടുനിന്നിരുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യത്തിനുശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സിഎഎ, എന്‍പിആര്‍ വിഷയങ്ങള്‍ സംബന്ധിച്ചും നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും പരിസ്ഥിതിടൂറിസം മേഖല സംബന്ധിച്ച വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായും ആദിത്യ താക്കറെ ചര്‍ച്ച നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍