സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 30,160 രൂപയ്ക്കും ഗ്രാമിന് 3770 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോഴത്തെ വില സര്‍വകാല റിക്കാര്‍ഡിലാണെന്ന് പറയാം. കഴിഞ്ഞ എട്ടിന് സ്വര്‍ണ വില ഗ്രാമിന് 3800 രൂപയിലും പവന് 30,400 രൂപയിലും എത്തിയപ്പോള്‍ അന്ന് ഹര്‍ത്താല്‍ ആയതിനാല്‍ വിപണി പ്രവര്‍ത്തിച്ചിരുന്നില്ല.
ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് ഭീതി പരത്തുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. സ്വര്‍ണ വില വീണ്ടും ഉയരാനുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍