ആഗോളഭീമനായ കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, നൂറുകണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകും

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കുത്തകയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ സ്റ്റോറുകള്‍ അടച്ച്പൂട്ടാന്‍ പദ്ധതിയിടുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി വാള്‍മാര്‍ട്ട് അതിന്റെ മൂന്നിലൊന്ന് ഉന്നത ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. പുതിയ നടപടികളുടെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത് തുടരുമെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തുഅഗ്രി ബിസിനസ് ആന്റ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ വൈസ് പ്രസിഡന്റുമാരെയാണ് നിലവില്‍ പിരിച്ച് വിട്ടത്. റീട്ടെയില്‍ മേഗലയിലൂടെയുള്ള വില്‍പനയ്ക്ക് ഭാവി കാണുന്നില്ലെന്നും അതിനാലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി. വാള്‍മാര്‍ട്ട് അതിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ പൂട്ടുന്നതിലൂടെ നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ഇന്ത്യയില്‍ വിവിധ നഗരങ്ങളിലായി 27ലധികം സ്റ്റോറുകള്‍ വാ!ള്‍മാര്‍ട്ടിന്റെ കീഴിലുണ്ട്.2018ല്‍ വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിനെ 1.07 ലക്ഷം കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഇടത്തില്‍ ഒരു യു.എസ് കമ്ബനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു !ഇത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ഈകൊമോഴ്‌സ് പ്‌ളാറ്റ് ഫോം ഉപയോഗിച്ച് വില്‍പന നടത്താനാണ് കമ്പനിയുടെ തീരുമാനം.എന്നാല്‍ പ്രാദേശിക സ്റ്റോര്‍ ഉടമകളെ സംരക്ഷിക്കുന്നതിനായി ആഗോള ഉപഭോക്തൃ ബ്രാന്‍ഡുകളെ സര്‍ക്കാര്‍ പരമാവധി നിയന്ത്രിച്ചിരുന്നു.12 ദശലക്ഷത്തോളം വരുന്ന പ്രാദേശിക ഷോപ്പുകളെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത നിയമങ്ങള്‍ വാള്‍മാര്‍ട്ടിനെയും ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ബിസിനസിനെയും ബാധിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍