സണ്ണി വെയ്‌നും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമ; പേര് പുറത്തുവിട്ടു

 സണ്ണി വെയ്‌നും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. 'ചതുര്‍മുഖം' എന്നാണ് ചിത്രത്തിന്റെ പേര്. രഞ്ജീത് കമല ശങ്കര്‍, വി. സലീല്‍ എന്നിവരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇവരായിരുന്നു. കെ. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. അലന്‍സിയര്‍, രണ്‍ജി പണിക്കര്‍ എന്നിവരും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍