കേരളത്തില്‍ തടവുകേന്ദ്രങ്ങളുടെയും പൗരത്വ നിയമത്തിന്റേയും ആവശ്യമില്ല: വി. മുരളീധരന്‍

 തിരുവനന്തപുരം: കേരളത്തില്‍ തടവുകേന്ദ്രങ്ങളുടെയും പൗരത്വ നിയമത്തിന്റേയും ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളുടെ ആവശ്യമില്ല. പൗരത്വ നിയമം പോലും കേരളത്തിന് ആവശ്യമില്ല. നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. പൗരത്വ നിയമത്തില്‍ ചെറിയൊരു വിഭാഗം ആളുകള്‍ക്കു മാത്രമാണ് പ്രതിഷേധം. പൗരത്വഭേദഗതി നിയമത്തിനെതിരായല്ല, എന്‍സിആറിനും എന്‍പിആറിനുമെതിരായാണ് പ്രതിഷേധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു രണ്ടും ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതല്ല. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍