കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയം: മന്ത്രി ബാലന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്‍. സംസ്ഥാനത്തെ ഒഴിവാക്കിയതിനു പിന്നില്‍ വന്‍ രാഷ്ട്രീയ ഉദ്ദേശമാണുള്ളതെന്ന് ബാലന്‍ പറഞ്ഞു. നടപടിയില്‍ ഒരത്ഭുതവുമില്ലെന്നു പറഞ്ഞ മന്ത്രി അതിമനോഹരമായ നിശ്ചല ദൃശ്യമായിരുന്നു സംസ്ഥാനത്തിന്റേതെന്നും വ്യക്തമാക്കി. എന്തിനാണ് സംസ്ഥാനത്തോട് കേന്ദ്രത്തിന് ഈ വെറുപ്പെന്ന് മനസിലാകുന്നില്ലെന്നും കേരളമെന്ന് കേട്ടാല്‍ ഭ്രാന്താകുന്ന അവസ്ഥയാണ് കേന്ദ്രത്തിനെന്നും മന്ത്രി തുറന്നടിച്ചു. നേരത്തെ, മഹാരാഷ്ട്രയ്ക്കും പശ്ചിമബംഗാളിനും പുറമേയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും കേന്ദ്രം അനുമതി നിഷേധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും സംസ്ഥാനത്തെ ഒഴിവാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍