പെരിയോറിനെ അപമാനിച്ചെന്ന് ആരോപണം; രജനികാന്തിനെതിരേ കേസ്

ചെന്നൈ: നടന്‍ രജനികാന്തിനെതിെരേ കേസ്. ദ്രാവിഡ രാഷ്ട്രീയാചാര്യന്‍ പെരിയോര്‍ ഇ.വി. രാമസാമിയെ അപമാനിച്ചെന്നാരോപിച്ചു ദ്രാവിഡ വിടുതലൈ കഴകം നല്‍കിയ പരാതിയില്‍ കോയമ്പത്തൂര്‍ പോലീസാണു രജനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം പതിനാലിനു ചെന്നൈയില്‍ തമിഴ് മാസികയായ തുഗ്ലക്കിന്റെ 50ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു രജനികാന്തിന്റെ വിവാദ പരാമര്‍ശം. 1971ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും തുഗ്ലക് മാത്രമാണ് ഇതു പ്രസിദ്ധീകരിച്ചതെന്നുമാണ് രജനി പറഞ്ഞത്. രജനീകാന്തിന്റെ പരാമര്‍ശം കളവാണെന്നു ദ്രാവിഡ കഴകം (ഡിവികെ) പ്രസിഡന്റ് കൊളത്തുര്‍ മണി ആരോപിച്ചു. പരാമര്‍ശത്തില്‍ രജനികാന്ത് മാപ്പു പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍