മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വെച്ചയാള്‍ അറസ്റ്റില്‍

മംഗലാപുരം:മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവം. മണിപ്പാല്‍ സ്വദേശി ആദിത്യ റാവു പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട ലാപ്‌ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വെച്ചതെന്ന് ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു.
ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‌ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍